ഷാ​ജിയുടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​കരം; സൂ​ക്ഷ്മ​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചു​: സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

1 min read

മ​ല​പ്പു​റം: കെ.​എം.​ഷാ​ജി​യു​ടെ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​സം​ഗ വി​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച് മു​സ്‌​ലിം ലീ​ഗ്. വി​ഷ​യ​ത്തി​ല്‍ ഷാ​ജി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മൊ​ണെ​ന്നും ലീ​ഗ് സം​സ​ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
ഷാ​ജി​യോ​ട് പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞെ​ന്നും പ്ര​സം​ഗ​ത്തി​ല്‍ സൂ​ക്ഷ്മ​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​ദ്ദേഹ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കെ.​എം.​ഷാ​ജി​യോ​ട് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ പാ​ണ​ക്കാ​ട്ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഷാ​ജി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

അതേസമയം വിവാദങ്ങൾക്കിടെ തന്നെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി .മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്‌ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും , വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ ലീഗ് ഏത് പരിപാടി വെച്ചാലും വിജയിക്കും…ഇന്ന് ചാനലുകാർ ഒക്കെ കൂടുതല്‍ ഉണ്ട് ഇത് വിജയിപ്പിക്കാൻ… പ്രസംഗത്തിന് ഒരു കുറവും ഉണ്ടാകില്ല..ഞങ്ങൾ എല്ലാം പറയുന്നത് ഒരു രാഷ്ട്രീയം.. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയം… അതിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നോക്കാൻ മെനക്കെട്ട് മുൻപിൽ ഇരിക്കുന്നവർ ഉണ്ട്…മെനക്കെട്ടിട്ട് കാര്യം ഇല്ല…’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.