ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷാ ഇളവിനായുള്ള നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

1 min read

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ഹര്‍ജിഹൈക്കോടതി തള്ളി. തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മള്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ചന്ദ്രബോസിന് ജീവപര്യന്തം തടവിന് പകരം വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് മുന്‍ഡ!യറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. അസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിഷാം നല്‍കിയ ഹര്‍ജിയില്‍ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കി തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേരള ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിഷാം നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ആറ് മാസത്തിനകം വിധി പറഞ്ഞില്ലെങ്കില്‍ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യം ലഭിക്കാനോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2015 ജനുവരി 29 നാണ് ശോഭ സിറ്റിയിലെ ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കാര്‍ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.പുലര്‍ച്ചെ 3.15 ഓടെ ഫ്‌ലാറ്റിലെത്തിയ നിഷാമിന് ഗേറ്റ് തുറന്ന് നല്‍കാന്‍ വൈകിയതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം, നിഷാം 7 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവപര്യന്തവും മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരം 24 വര്‍ഷത്തെ തടവ് ശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. 80.3 ലക്ഷം പിഴയും വിധിച്ചിരുന്നു. പിഴശിക്ഷയില്‍ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

2015 ജനുവരി 29 പുലര്‍ച്ചെയോടെ തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം വാഹനം ഇടിപ്പിച്ചു. ഗേറ്റ് തുറക്കാന്‍ വൈകിയതിലുള്ള ദേഷ്യം കാരണമായിരുന്നു അതിക്രൂരമായ ആക്രമണം. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു. 2016 ജനുവരി 21: മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ കോടതി കണ്ടെത്തി. കൊലപാതകമുള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി പറഞ്ഞു. പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2022 ഏപ്രില്‍: ശിക്ഷയ്‌ക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി

Related posts:

Leave a Reply

Your email address will not be published.