ഗുജറാത്തില്‍ നവരാത്രി പൊടിപൊടിക്കുന്നു; യുവതികൾ വരയ്ക്കുന്നത് മോദിയേയും ചീറ്റയേയും

1 min read

ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇക്കുറി നവരാത്രി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി സൂറത്തിൽ സന്ദർശനം നടത്തുന്നുണ്ട്. ശരീരത്തിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ചായത്താൽ വരച്ചുചേർത്ത് മോദിയെ സ്വീകരിക്കാൻ വ്യത്യസ്ത വഴി തേടിയിരിക്കുകയാണ് സൂറത്തിലെ സ്ത്രീകൾ.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സൂറത്തിലെ സ്ത്രീകൾ മുതുകിൽ വരയ്ക്കുന്നത് മോദിയേയും ചീറ്റയുടേയും ചിത്രങ്ങളാണ്. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാൽ ഉത്സവമേളം കൊഴുപ്പിക്കുകയാണ് ബി ജെ പി പ്രവർത്തകർ.

അതേസമയം അടുത്തിടെ മദ്ധ്യപ്രദേശിൽ മോദി സർക്കാർ ഇടപെട്ട് എത്തിച്ച ചീറ്റകളുടെ ചിത്രം വരച്ചു ചേർക്കുന്നവരും ഉണ്ട്. കുനോ നാഷണൽ പാർക്കിലാണ് ഇന്ത്യയിലെത്തിച്ച ചീറ്റകളെ പാർപ്പിച്ചിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.