പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വന്‍ നഷ്ടം; 5.06 കോടി നഷ്ടപരിഹാരം വേണമെന്ന് കെഎസ്ആർടിസി

1 min read

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. നിരവധി ബസുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി നീക്കം. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്.

ജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ‌ പരിഗണിച്ച് സർവീസുകൾ നടത്താൻ തീരുമാനിച്ച കെഎസ്ആർടിസിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകൾ തകർക്കപ്പെട്ടു. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്.

Related posts:

Leave a Reply

Your email address will not be published.