അപകടത്തിന് തൊട്ടുമുമ്പും വീട്ടിലേക്ക് വിളിച്ച് ദിയ; ഏകമകളെ നഷ്ടപ്പെട്ട് മാതാപിതാക്കള്‍, നെഞ്ചു തകര്‍ന്ന് നാട്
1 min readഎറണാകുളം: കളിച്ച്, ചിരിച്ച് എല്ലാവരോടും യാത്ര പറഞ്ഞാണ് 42 കുട്ടികളും അധ്യാപകരും സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കായി തിരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ കണ്ണീരണിഞ്ഞ ഒരു തിരിച്ചു വരവായിരിക്കും ഇവരുടേതെന്ന് ആരും കരുതിയില്ല. ഇന്നലെയും കൂടി യാത്രയുടെ ചിത്രങ്ങള്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാട്ട്‌സ് ആപ്പില്‍ ദിയ അയച്ചു കൊടുത്തിരുന്നു. മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ രാജേഷ്. രാത്രി പത്ത് മണിക്ക് വീട്ടുകാര്‍ക്ക് വാട്ട്‌സ് ആപ്പില്‍ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ദിയയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്. ഈ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയല്‍ക്കാരും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദിയ രാജേഷ് തുരുത്തിക്കരയിലെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് പോയത്. നേരത്തോട് നേരം അടുക്കുന്നതിന് മുമ്പ് അച്ഛന്‍ രാജേഷിന് മകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാലക്കാട്ടേക്ക് പോകേണ്ടി വന്നു. ശനിയാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങേണ്ടി വന്നത്. എന്നാല്‍ ദിയയുടെ ചേതനയറ്റ ശരീരമാണ് തുരുത്തിക്കരയിലെ വീട്ടിലേക്ക് എത്തിയത്. അയല്‍വാസികള്‍ക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ദിയ. എന്റെ വീട്ടിലെ ഒരം?ഗത്തെപ്പോലെയുള്ള കൊച്ചായിരുന്നു. ടൂറ് പോകുന്ന കാര്യമൊക്കെ ഞങ്ങളോട് പറഞ്ഞു. ദിയയെക്കുറിച്ച് അയല്‍വാസിയുടെ വാക്കുകള്‍.
ദിയയുടെ അച്ഛന്‍ രാജേഷ് കൊച്ചിന്‍ ഷിപ്!യാര്‍ഡില്‍ കരാര്‍ ജീവനക്കാരനാണ്. അമ്മ സിജി. ഇവരുടെ ഏകമകളാണ് ഇല്ലാതായിരിക്കുന്നത്. ഈ മാതാപിതാക്കളെ ഏത് വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കുമെന്നറിയാതെ സങ്കടപ്പെടുകയാണ് ബന്ധുക്കളും അയല്‍വാസികളും. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക്