ഡൊ​ണെ​സ്ക് ന​ഗ​ര​ത്തി​ൽ സ്‌​ഫോ​ട​ന പ​ര​മ്പ​ര; 13 പേര്‍ കൊല്ലപ്പെട്ടു

1 min read

കീ​വ്: കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ ഡൊ​ണെ​സ്ക് ന​ഗ​ര​ത്തി​ൽ സ്‌​ഫോ​ട​ന പ​ര​മ്പ​ര.
വി​ഘ​ട​ന​വാ​ദി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡൊ​ണെ​സ്ക് ന​ഗ​ര​ത്തി​ലാണ് സ്‌​ഫോ​ട​ന പ​ര​മ്പ​ര. 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റ​ഷ്യ​ൻ പി​ന്തു​ണ​യു​ള്ള മേ​യ​ർ അ​ല​ക്സി കു​ലെം​സി​ൻ പ​റ​ഞ്ഞു.

യു​ക്രെ​യ്ൻ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​മാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് മേ​യ​ർ ആ​രോ​പി​ച്ചു. ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റോ​പ്പ്, വാ​ണി​ജ്യ കേ​ന്ദ്രം, ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​ക്രെ​യ്ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts:

Leave a Reply

Your email address will not be published.