കരിപ്പൂര്‍ വഴി സ്വര്‍ണം കടത്ത്; മൂന്നു പേര് പിടിയില്‍
1 min readമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേര് പിടിയില്‍. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, കോഴിക്കോട് കക്കട്ടില്‍ അബ്ദുല്‍ ഷാമില്‍ എന്നിവരാണ് പിടിയിലായത്. മൂന്നു കിലോയോളം സ്വര്‍ണം കസ്റ്റംസ് ഇവരില്‍നിന്ന് പിടിച്ചെടുത്തു.
1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ഇവര്‍ ജിദ്ദയില്‍നിന്നു വന്ന വിമാനത്തില്‍ ഒരു കിലോയോളം സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എട്ട് സ്വര്‍ണക്കട്ടികളാണ് വിമാനത്തില്‍ നിന്ന് കണ്ടെടുത്തത്.