തിരുപ്പതിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്; സ്വന്തമായുള്ളത് 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍

1 min read

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യു തിരുപ്പതി ക്ഷേത്രം ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീര്‍ഥാടന കേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധാനാലയം കൂടിയാണ് തിരുപ്പതി. കോടിക്കണക്കിന് രൂപയുടെ ആസ്ഥികളാണ് ക്ഷേത്രത്തിന്റെ പേരിലുള്ളത്. ഇപ്പോഴിതാ ക്ഷേത്രത്തിന്റെ പേരിലുള്ള സ്വത്ത് വിവരങ്ങളുടെ കണക്ക് ക്ഷേത്രം അധികൃതര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് രാജ്യത്തുടനീളം 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. 960 ഓളം വസ്തുവകകളിലായാണ് ഇത്രയും കോടിക്കണക്കിന് സ്വത്തുക്കളുള്ളത്. ഇത് സര്‍ക്കാരിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിപണി മൂല്യം കുറഞ്ഞത് 1.5 മടങ്ങ് കൂടുതലായിരിക്കുമെന്നും ഏകദേശം 2 ലക്ഷം കോടി രൂപയായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. .സമീപകാലങ്ങളില്‍ ആദ്യമായാണ് തിരുപ്പതി ക്ഷേത്രം സ്വത്തുവിവരങ്ങള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ക്ഷേത്രത്തിലെ ‘ഹുണ്ടി’യിലെ സംഭാവന വഴിയുള്ള പ്രതിമാസ വരുമാനം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഏറ്റവും പുതിയ കണക്കുകള്‍ ക്ഷേത്ര അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഹുണ്ടി വഴി ലഭിച്ച സംഭാവന 700 കോടി കവിഞ്ഞിരുന്നു. രാജ്യത്തുടനീളം 7,123 ഏക്കര്‍ ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെന്ന് ടിടിഡി ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി ശനിയാഴ്ച പറഞ്ഞു. 1974 നും 2014 നും ഇടയില്‍ വിവിധ സര്‍ക്കാരുകളുടെ കീഴിലുള്ള ടിടിഡി ട്രസ്റ്റുകള്‍ വിവിധ കാരണങ്ങളാല്‍ 113 സ്വത്തുക്കള്‍ വിനിയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍, വസ്തുവകകള്‍ വിറ്റതിന് പിന്നിലെ കാരണങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടില്ല. 2014 ന് ശേഷം തിരുപ്പതി ക്ഷേത്രം ഒരു വസ്തുവും നീക്കം ചെയ്തിട്ടില്ലെന്നും ഭാവിയില്‍ അവരുടെ സ്ഥലങ്ങള്‍ ഒന്നും വില്‍ക്കാന്‍ പദ്ധതിയില്ലെന്നും സുബ്ബ റെഡ്ഡി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, എല്ലാ വര്‍ഷവും തിരുപ്പതിയുടെ സ്വത്തുക്കളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ താന്‍ അധ്യക്ഷനായ മുന്‍ ട്രസ്റ്റ് ബോര്‍ഡ് തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപങ്ങളും 14 ടണ്‍ സ്വര്‍ണശേഖരവുമുണ്ട്.

Related posts:

Leave a Reply

Your email address will not be published.