അകപ്പെട്ടത് 200 കോടി രൂപയുടെ തട്ടിപ്പുകേസില്‍; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം

1 min read

ന്യൂഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലായ നടിയ്ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് നടിക്ക് ജാമ്യം അനുവദിച്ചത്. കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍, ഭാര്യയും നടിയുമായ ലീന മരിയപോള്‍ തുടങ്ങിയവര്‍ പ്രതികളായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് ജാക്വിലിനെയും പ്രതിചേര്‍ത്തിരുന്നത്.

സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സുകേഷില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന്‍ കൈപ്പറ്റിയെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ജാക്വിലിനെയും ഇ.ഡി. കേസില്‍ പ്രതിചേര്‍ത്തത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു.

ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്.

Related posts:

Leave a Reply

Your email address will not be published.