ഈ ശൈലി വേണ്ടെന്ന് സ്പീക്കര്‍; ആരോഗ്യമന്ത്രിക്ക് താക്കീത്

1 min read

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ് സ്പീക്കറുടെ ഇടപെടല്‍. ഈ ശൈലി ആവര്‍ത്തിക്കരുത് എന്ന സ്പീക്കരുടെ നിര്‍ദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പി പി ഇ കിറ്റ് പര്‍ച്ചേസിലടക്കം ഉണ്ടായ വന്‍ ക്രമക്കേടുകള്‍ ഏഷ്യനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്നിരുന്നു.

ഈ വിഷയത്തില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്തി നല്‍കിയത് ഒരേ മറുപടി എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാന്‍ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കര്‍ശന ഇടപെടല്‍. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്‍കി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉന്നയിച്ചു. തീരവാസികളുടെ ആശങ്ക തീര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മത്സ്യ തൊഴിലാളികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. തുറമുഖം വന്നാല്‍ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണ്. ഇത് പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെടും. നിര്‍മ്മാണം നിര്‍ത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ ആകില്ല. സംഘര്‍ഷം ഉണ്ടാക്കണം എന്ന രീതിയില്‍ ശ്രമം നടക്കുന്നു. സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.