യുവാക്കളെ തൊഴിലിന് പ്രാപ്തരാക്കുമെന്ന് രാജീവ് ചന്ദ്രശേഖരന്‍
1 min readഅടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മുഴുവന്‍ യുവാക്കളും ഒരു തൊഴിലിന് നൈപുണ്യമുള്ളവരായ് മാറുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍. നഗരത്തിലെ അല്ലാ യുവാക്കള്‍ക്കും ഏതെങ്കിലും തൊഴിലിന് വേണ്ടിയുള്ള സ്‌കില്‍ നല്‍കും. പഠനം ഉപേക്ഷിച്ചവര്‍ക്കായാലും സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കായാലും ഒരു തൊഴിലിന് നൈപുണ്യമുള്ളവരാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സൈബര്‍ സുരക്ഷാ, സെമികണ്ടക്ടര്‍ മേഖലയില്‍ ടേലന്റ് ഹബ് ആയി തിരുവനന്തപുരം മാറും. കേരളത്തിലെ 4 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ വികസനം ലക്ഷ്യമിട്ടത് 10 ലക്ഷത്തിലേക്കെത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിലായിരുന്നു മന്ത്രിയുടെ പ്രിതികരണം.