ബവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും
1 min readബവ്‌റിജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും രണ്ടിനും കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ ഇന്നു നേരത്തെ അടയ്ക്കുന്നത്.
രാവിലെ 10 മുതല്‍ രാത്രി 9 മണിവരെയാണ് കോര്‍പറേഷന്റെ മദ്യശാലകള്‍ സാധാരണ പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകള്‍ പതിവുപോലെ രാത്രി 9 മണിവരെ പ്രവര്‍ത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയുമാണ്. 265 ഷോപ്പുകളാണ് ബവ്‌റിജസ് കോര്‍പറേഷനുള്ളത്. കണ്‍സ്യൂമര്‍ ഫെഡിന് 36 മദ്യശാലകളും മൂന്നു ബിയര്‍ പാര്‍ലറുകളുമുണ്ട്. 664 ബാറുകളാണ് സംസ്ഥാനത്തുള്ളത്.