പോസ്റ്റല്‍ ബാലറ്റ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; കേന്ദ്ര നിയമമന്ത്രിക്ക് കത്ത്
1 min read
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒഴിവാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇതു സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രിക്ക് കത്തയച്ചു.
1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളിലെ റൂള്‍ 18ല്‍ ഭേദഗതി നിര്‍ദ്ദേശിച്ചുകൊണ്ടാണ് കത്ത്. പോസ്റ്റല്‍ ബാലറ്റ് കയ്യില്‍ വയ്ക്കുന്നത് ദുരുപയോഗത്തിന് ഇടയാക്കുമെന്നു കത്തില്‍ പറയുന്നു.
സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍ കഴിയാത്ത ഇലക്ഷന് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.