പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ്; നസറുദ്ദീൻ എളമരമടക്കമുള്ളവര് കസ്റ്റഡിയില്‍
1 min read
കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന.
ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് പരിശോധന ആരംഭിച്ചത്. 50 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കേന്ദ്രസേനയുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.
റെയ്ഡിനെതിരെ പ്രവർത്തകർ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രവർത്തകർ ഒത്തുകൂടി പ്രതിഷേധിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളും കസ്റ്റഡിയിലായി.
റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതികരിച്ചു.