പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ നടപടി; അടച്ചുപൂട്ടി മുദ്ര വെച്ചു
1 min readകോഴിക്കോട്: നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ നടപടി തുടങ്ങി. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഓഫീസുകളില്‍ എത്തിയ പോലീസ് പരിശോധന നടത്തി.
റൂറൽ ജില്ലയിൽ വടകര, തണ്ണീർ പന്തൽ, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പിഎഫ്ഐ യുടെചാരിറ്റബിൾ ട്രസ്റ്റുകളിലാണ് നോട്ടീസ് പതിച്ചത്. വാസ് ട്രസ്റ്റ് എന്ന പേരില്‍ വടകര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം.മനോജും സംഘവും പരിശോധന നടത്തി.
സീല്ചെയ്യുന്നതിനു മുന്നോടിയായി ഇവിടെ നോട്ടീസ് പതിച്ചു. റവന്യു അധികൃതരുടെ സാന്നിധ്യത്തിലാവും ഓഫീസ് സീല്‍ ചെയ്യുക. ഇതിനുള്ള നടപടിയിലേക്ക് അധികൃതര്‍ കടക്കുകയാണ്.
നാദാപുരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷ് എത്തി നോട്ടീസ് പതിച്ചു. കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു.
തണ്ണീര്‍ പന്തലിലെ കരുണ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പോലീസ് നോട്ടീസ് പതിച്ചു. നാദാപുരം സിഐ ഇ.വി. ഫായിസ് അലിയും സംഘവുമാണ് ഇവിടെ നോട്ടീസ് പതിച്ചത്. കുറ്റ്യാടിതൊട്ടിൽ പാലം റോഡിൽ പ്രവർത്തിക്കുന്നസൗഹൃദ ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിലുംനോട്ടീസ് പതിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.