യുവതി എത്തിയത് പൂച്ച കടിയേറ്റു കുത്തിവയ്പ്പെടുക്കാൻ; ആശുപത്രിയില്‍ വെച്ച് തെരുവ് നായയുടെ കടിയും

1 min read

തിരുവനന്തപുരം: പൂച്ച കടിയേറ്റു കുത്തിവയ്പ്പെടുക്കാൻ എത്തിയ യുവതിയ്ക്ക് ആശുപത്രിയില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റു. കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞം സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്കാണ് ആശുപത്രിക്കു മുന്നിൽവച്ച് തെരുവുനായയുടെ കടിയേറ്റത്.

വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.

Related posts:

Leave a Reply

Your email address will not be published.