ഒക്ടോബര്‍ രണ്ട് കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ലഹരി വിരുദ്ധ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി
1 min read
കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ലഹരിവിരുദ്ധ പ്രചാരണത്തിന് സ്കൂളുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വർധിച്ചുവരുന്നതായി കെസിബിസി കുറ്റപ്പെടുത്തി.
ഇനിമുതല്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നും കെസിബിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്നും കെസിബിസി അറിയിച്ചു.