പി.എഫ്.ഐ അക്രമം മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാര്‍

1 min read

തിരുവനന്തപുരം കേരളമിതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ പൊതുജനങ്ങള്‍ക്കും പൊതുമുതലിനും നേരെ പി.എഫ്.ഐ അക്രമമഴിച്ചുവിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പി.എഫ്.ഐലംഘിച്ചു. ഹൈക്കോടതി ഹര്‍ത്താലുകാര്‍ക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമികളെ അടിച്ചമര്‍ത്തിയില്ല.15 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയിട്ടും കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ നടന്നത്.

കേരളത്തിന്റെ സംഘടനാ ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ജാവ്‌ദേക്കര്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.കേരളത്തില്‍ സി.പി.എമ്മും പി.എഫ്.ഐയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തിരഞ്ഞെടുപ്പില്‍ പി.എഫ്.ഐ സി.പി.എമ്മിനെ സഹായിക്കും. പ്രത്യുപകാരമായി പി.എഫ്.ഐയുടെ എല്ലാ പരിപാടികളെയും സി.പി.എമ്മും സഹായിക്കും. പി.
എഫ്.ഐക്കെതിരായ നടപടി ഏകപക്ഷീയമാണെന്നാണ് കേരളത്തില്‍ നിന്നുള്ള ഏക സി.പി.എം എം.പി ആരിഫ് പറയുന്നു. സി.പി.എമ്മാകട്ടെ ആരിഫിനെ തള്ളിപ്പറയുന്നുമില്ല. 11 മാസത്തിനുളളില്‍ കേരളത്തില്‍ 11 കൊലപാതകങ്ങളാണ് പി.എഫ്.ഐ നടത്തിയത്. ഇതില്‍ കൊല്ലപ്പെട്ട 7 പേരും
ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാണ്. കേരളത്തെ തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി ഇവര്‍ മാറ്റിയിരിക്കുകയാണ്.
ഐ.എസ്, ലഷ്‌കര്‍ ഇ തൊയ്ബ, അല്‍ ഖ്വയ്ദ തുടങ്ങിയവയിലേക്കാണ് ഇവര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. തീവ്രവാദികളുടെ വളര്‍ച്ച കേരളത്തിന്റെ സി.പി.എം ഭരണത്തിന്റെ പരാജയമാണ് സൂചിപ്പിക്കുന്നത്. അക്രമത്തെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സി.പി.എം ഭരണകൂടത്തിന്റെ നിലപാടിനെയും ബി.ജെ.പി ശക്തിയായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും പിഎഫ്.ഐ യുടെ തീവ്രവാദ നിലപാടിനെ ശക്തിയായി അപലപിക്കുന്നില്ല. അവര്‍ ഇപ്പോള്‍ നടത്തിയ പ്രസ്താവനയില്‍ പി.എഫ്.ഐയുടെ പേരുപോലും പറയുന്നില്ല. കോണ്‍ഗ്‌സ് നേതാവ് കെ.സുധാകരന് പി.എഫ്‌ഐയുടെ പിന്തുണ കിട്ടിയിട്ടുണ്ട്. പി.എഫ്.ഐയെക്കുറിച്ചുള്ള കോണ്‍ഗ്രസ്,സി.പി.എം മൗനവും പി.എഫ്.ഐയ്ക്കുള്ള തന്ത്രപരമായ പിന്തുണയെയും ബി.ജെ.പി ശക്തമായി അപലപിക്കുന്നതായും ജാവ്‌ദേക്കര്‍ പറഞ്ഞു.
രാജ്യത്ത് വെറുപ്പുളവാക്കുന്ന പ്രസംഗം നടത്തിയതിന് പിടിയിലായവരെ രാഹുല്‍ ഗാന്ധി കാണുന്നു. എന്നാല്‍ നാര്‍കോട്ടിക് പ്രവര്‍ത്തനം മൂലം തങ്ങളുടെ സമൂഹത്തിനുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞ പാലാ ബിഷപിനെ കാണാന്‍ രാഹുല്‍ തയ്യാറാകുന്നില്ല
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് പി.എഫ്.ഐ ഒഴുക്കുന്നത്. ഇന്ത്യയ്ക്കകത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാന് കടുത്ത മുന്നറിയിപ്പാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയത്. ബാലാകോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
അവര്‍ക്കുള്ള കനത്ത മറുപടിയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ തീവ്ര വാദ വിരുദ്ധ നിലപാടിന്റെ ഭാഗമാണ് പി.എഫ്.ഐക്കെതിരായ നടപടിയെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.