ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; പാക് ബോട്ടില്‍ നിന്നും പിടിച്ചത് 350 കോടി രൂപയുടെ ഹെറോയിന്‍

1 min read

അഹമ്മദാബാദ്: ഗുജറാത്ത് 350 കോടി രൂപയുടെ വന്‍ ലഹരിവേട്ട. ഹെറോയിന്‍ മയക്കുമരുന്നുമായി പാകിസ്താനി ബോട്ടാണ് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കസ്റ്റഡിയിലെടുത്തു. ഒരുവര്‍ഷത്തിനിടെ ഗുജറാത്ത് എ.ടി.എസും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തുന്ന ആറാമത്തെ ലഹരിവേട്ടയാണിത്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത നീക്കത്തിലാണ് മയക്കുമരുന്നുമായി വന്ന ബോട്ട് പിടികൂടിയത്. കടലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബോട്ടിനെ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും കപ്പലുകളിലെത്തി വളയുകയായിരുന്നു.

ബോട്ടിനെ കച്ച് തുറമുഖത്ത് എത്തിച്ച് നടത്തിയ പരിശോധനയിലാണ് 50 കിലോ ഹെറോയിന്‍ ബോട്ടില്‍നിന്ന് കണ്ടെടുത്തത്. അഞ്ച് ചാക്കുകളിലായാണ് ഇവ ബോട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്റ്റംബര്‍ 14-ാം തീയതിയും മയക്കുമരുന്നുമായി വന്ന പാകിസ്താനി ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായിരുന്നു.

Related posts:

Leave a Reply

Your email address will not be published.