രണ്ടുപേരും കോണ്‍ഗ്രസുകാര്‍, കഴിവുള്ളവര്‍’; മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യുമെന്ന് പത്മജ വേണുഗോപാല്‍
1 min readതിരുവനന്തപുരം: മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക എന്ന് പത്മജ വേണു?ഗോപാല്‍. ‘ജനാധിപത്യമില്ല പാര്‍ട്ടിയില്‍ എന്ന് പറഞ്ഞു. എന്നാല്‍ ജനാധിപത്യ രീതിയില്‍ ഒരു വോട്ടുപിടുത്തം നടന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. അഭിമാനമുണ്ട്. ആര് മോശം എന്നൊന്നും പറയാന്‍ പറ്റില്ല. രണ്ടുപേരും കോണ്‍?ഗ്രസുകാരാണ്, രണ്ടുപേരും കഴിവുള്ളവരാണ്. മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക.’ പത്മജ വേണു?ഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനില്‍ക്കും. ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പോരാട്ടം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നന്‍മക്ക് വേണ്ടിയാണെന്നും ഇത് പ്രവര്‍ത്തകരുടെ ദിവസമാണെന്നും സ്ഥാനാര്‍ത്ഥികളിലൊരാളായ ശശി തരൂര്‍ പ്രതികരിച്ചപ്പോള്‍, എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു മല്ലികാര്‍ജുന ഖര്‍ഗെയുടെ പ്രതികരണം.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്ത് മടങ്ങി. കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ തെളിവാണിതെന്നും ഐതിഹാസിക മുഹൂര്‍ത്തമെന്നും ജയറാം രമേശ് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്ന് പി ചിദംബരവും പ്രതികരിച്ചു.
കേരളത്തില്‍ കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് സ്റ്റേഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, രാഘവന്‍, മുരളീധരന്‍ അടക്കമുള്ള വോട്ട് ചെയ്തു. തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ഥിയാണെന്നും എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താന്‍ ഖാര്‍ഗെയെ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു വോട്ട് ചെയ്ത ശേഷം കെ മുരളീധരന്റെ പ്രതികരണം.