മുലായം സിംഗ് യാദവ് ഐസിയുവില്‍; നില ഗുരുതരം
1 min readനോയിഡ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് ഐസിയുവില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഗുര്‍ഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 82 വയസാണ് അദ്ദേഹത്തിന്. കുറച്ച് ദിവസങ്ങളായി അദ്ദഹം ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമായതോടെയാണ് ഉച്ചയോടെ അദ്ദേഹത്ത് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ ഇന്റേണൽ മെഡിസിൻ വിദഗ്ധ ഡോ. സുശീല കതാരിയയുടെ മേൽനോട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ