ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊല; പ്രതി അറസ്റ്റില്‍

1 min read

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതി മുത്തുകുമാറിനെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചങ്ങനാശ്ശേരി പോലീസിന് കൈമാറി.

ശനിയാഴ്ചയാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വാടക വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാര്‍ ആണെന്ന് പോലീസിന് സൂചന ലിച്ചിരുന്നു.

26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ചായ്പിലെ കോണ്‍ക്രീറ്റ് തകര്‍ത്ത് കുഴിയെടുത്ത് മൃതദേഹം അടക്കി വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.