നിഖിതയെ അനീഷ്‌ കൊന്നത് സംശയരോഗം കാരണം; വര്‍ക്കല ഞെട്ടലില്‍

1 min read

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (25) ആണ് കൊല്ലപ്പെട്ടത്. രാത്രി രണ്ടരയോടെ നിലവിളക്കു കൊണ്ടാണ് തലയ്ക്കടിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂലൈ എട്ടിനായിരുന്നു വർക്കല അയന്തി സ്വദേശി അനീഷും നിഖിതയുമായുള്ള വിവാഹം. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകൾക്ക് മുമ്പാണ് ഇരുവരും വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന‍ാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.

സംശയരോഗമാണ് കൊലപാതകത്തിനു കാരണം എന്ന് വര്‍ക്കല പൊലീസ് മലയാളി ന്യൂസ് ലൈവിനോട് പറഞ്ഞു. അര്‍ദ്ധരാത്രി വഴക്കുകൂടുകയും നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്ക് അനീഷ്‌ അടിക്കുകയായിരുന്നു. ഇന്നു രാവിലെ വീട്ടിലെത്തിയാണ് പോലീസ് അനീഷിനെ അറസ്റ്റ് ചെയ്തത്.  
സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു.  

വിവാഹശേഷം വിദേശത്തു പോവുകയും 10 ദിവസം മുൻപ് അനീഷിന്റെ കാലിന്റെ വേദനയുടെ ചികിത്സയ്ക്കായി നാട്ടിൽ വരികയും ആയിരുന്നു. വഴക്കിനിടയിൽ അനീഷ് നിലവിളക്കെടുത്ത് നിഖിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  നിഖിലയെ രക്ഷിക്കാനായില്ല 

Related posts:

Leave a Reply

Your email address will not be published.