ഓണക്കാലത്ത് പച്ചക്കറിക്ക് പൊള്ളും വില.
1 min read
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.വില കൂടിയത് മൂന്ന് ദിവസത്തിനുള്ളില്‍.പല ഇനങ്ങള്‍ക്കും നാലു മടങ്ങ് വരെ വില കൂടി വില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.അയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ് നാടന്‍ പയര്‍ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീന്‍സ് പടവലം എന്നിവയ്‌ക്കെല്ലാം വില കുത്തനെ കൂടി.ചാല കമ്പോളത്തില്‍ ഇന്നത്തെയും കഴിഞ്ഞ ആഴ്ചത്തെയും വിലവിവരപ്പട്ടിക കാണുക
വെണ്ട 20..80
തക്കാളി 20..60
ബീന്‍സ് 45..120
മുരിങ്ങക്ക. 30..100
നാടന്‍ പയര്‍ 70..140
പടവലം. 30..60