അമേരിക്ക ഛിന്നഭിന്നമാവും; ഞെട്ടിച്ച് പ്രവചനം

1 min read

വാഷിംഗ്ടണ്‍: അമേരിക്കയെ ആകെ ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി. അമേരിക്ക ഛിന്നഭിന്നമാവുമെന്നാണ് പ്രവചനം. ഇയാളെ ആധുനിക നോസ്ട്രഡാമസ് എന്നാണ് വിശേഷിപ്പിക്കുന്നത്. . ലോക നേതാക്കളോട് തന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കാതെ തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സലോമി. വലിയ ഗൂഢാലോചനയാണ് യുഎസ്സിനെ തകര്‍ക്കാനായി നടക്കുന്നതെന്ന് സലോമി പറയുന്നു. നേരത്തെ നടത്തിയ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായതോടെ സോഷ്യല്‍ മീഡിയ ഇയാളെ ഗൗരവത്തോടെയാണ് കാണുന്നത്.

ബ്രസീലിലെ ഡിവിനോപോളിസില്‍ നിന്നുള്ള ജ്യോതിഷിയാണ് സലോമി. വലിയൊരു ചതി യുഎസ്സിന് നേരിടേണ്ടി വരുമെന്നും, അത് അവരുടെ രാജ്യത്തെ ഒന്നാകെ യുദ്ധത്തിലേക്ക് നയിക്കുമെന്നും, അഥോസ് സലോമി മുന്നറിയിപ്പ് നല്‍കുന്നു. 2024ലോ അതല്ലെങ്കില്‍ 2026ലോ ഈ സംഭവം നടക്കുമെന്നാണ് സലോമി പറയുന്നത്. യുഎസ്സില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം, കൊവിഡിന്റെ വരവ്, മൂന്നാം ലോകമഹായുദ്ധം എന്നിവ ഇയാള്‍ പ്രവചിച്ചിരുന്നു. യുക്രൈനില്‍ നടക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണെന്ന് ഇയാള്‍ പറയുന്നു. ആകാശത്ത് നിന്ന് ദുരന്തം അമേരിക്കയിലേക്ക് പൊട്ടിവീഴും. ഒന്നും ബാക്കിയുണ്ടാവില്ല. യുദ്ധം തുടങ്ങാന്‍ പോകുന്നു എന്നതിലുള്ള മുന്നറിയിപ്പാണ് താന്‍ നല്‍കുന്നതെന്നും സലോമി പറയുന്നു. ഇയാള്‍ ഈ പ്രവചനം നടത്തുമ്പോള്‍ ഭയന്ന് വിറച്ചിരുന്നു. യുഎസ്സിലെ തകര്‍ത്ത് തരിപ്പണമാക്കി ഒരു കൂട്ടം വലിയ ലോക നേതാക്കള്‍ ഒന്നിക്കുമെന്നാണ് ഇയാളുടെ പ്രവചനം. സെപ്റ്റംബര്‍ പതിനൊന്നിന് അല്‍ ഖ്വായ്ദ നടത്തിയ ഭീകരാക്രമണത്തേക്കാള്‍ വലുതായിരിക്കും ഈ ആക്രമണം. അന്ന് 2996 ആളുകളാണ് മരിച്ചത്.

യുഎസ്സിനെ ചിലര്‍ ചേര്‍ന്ന് ചതിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുക. അവരുടെ നാട്ടിലേക്ക് യുദ്ധമെത്തും. ഈ ആക്രമണം കുറച്ച് കാലമായി ഈ ശക്തികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് സെപ്റ്റംബര്‍ പതിനൊന്നിനേക്കാള്‍ ഭീകരമായിരിക്കും. ഈ യുദ്ധത്തിന് പിന്നില്‍ ലോക ശക്തികളായ രണ്ട് രാജ്യത്തിന്റെ നേതാക്കളായിരിക്കും. മൂന്നാം ലോക മഹായുദ്ധമാണ് വരാന്‍ പോകുന്നത്. 2023ല്‍ ഒരുപാട് ദുരന്തങ്ങള്‍ സംഭവിക്കും. എന്നാല്‍ 2024, 2026 വര്‍ഷങ്ങളില്‍ അതിനേക്കാള്‍ ഭീകരമായിരിക്കും. 2023ല്‍ ഫെബ്രുവരി, ഏപ്രില്‍, ജൂലായ് എന്നിവ പുതിയ ആഗോള ദുരന്തങ്ങള്‍ വഴിവെക്കുന്ന മാസങ്ങളായിരിക്കുമെന്ന് സലോമി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.