ദയവായി എന്റെ പെര്‍ഫ്യൂം വാങ്ങൂ, നിങ്ങള്‍ ഇത് വാങ്ങിയിട്ട് വേണം എനിക്ക് ട്വിറ്റര്‍ വാങ്ങാന്‍; അപേക്ഷയുമായി മസ്‌ക്
1 min readന്യൂയോര്‍ക്ക്: ലോക സമ്പന്നരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് പുതിയ കച്ചവടം ആരംഭിച്ചത്. സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്കാണ് മസ്‌ക് കടക്കുന്നത്. ആദ്യ ഉത്പന്നമായ ‘ബേണ്‍ഡ് ഹെയര്‍’ എന്ന പെര്‍ഫ്യൂം മസ്‌ക് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റര്‍ ബയോയില്‍ ‘പെര്‍ഫ്യൂം സെയില്‍സ്മാന്‍’ എന്നും മസ്‌ക് മാറ്റി എഴുതിയിട്ടുണ്ട്.
ഇലോണ്‍ മസ്‌ക്. ബേണ്‍ഡ് ഹെയര്‍ എന്ന പെര്‍ഫ്യൂമിനെ ‘ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം’ എന്നാണ് ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ശേഷം മസ്‌ക് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്വിറ്റര്‍ വാങ്ങാനുള്ള തന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ടെസ്‌ല സിഇഒ പറയുന്നത്. അതേസമയം തന്റെ ഫോളോവേര്‍സിനോട് പെര്‍ഫ്യൂം വാങ്ങാന്‍ ആവശ്യപ്പെട്ടു. ‘ദയവായി എന്റെ പെര്‍ഫ്യൂം വാങ്ങൂ, അതിനാല്‍ എനിക്ക് ട്വിറ്റര്‍ വാങ്ങാം,’ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ് അനിവാര്യമായിരുന്നു എന്നും വളരെ നാളുകളായി ആലോചനയില്‍ ഉണ്ടെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ചുവന്ന നിറത്തിലുള്ള കുപ്പിയില്‍ വെള്ളി നിറത്തിലാണ് ‘ബേണ്‍ഡ് ഹെയര്‍’ എന്ന് എഴുതിയിരിക്കുന്നത്. ‘ബേണ്‍ഡ് ഹെയര്‍’ പെര്‍ഫ്യൂമിന്റെ വില 8,400 രൂപ ആയിരിക്കും (അതായത് 100 ഡോളര്‍) ആണ്.