മുംബൈ ഇന്ത്യന്‍സ്: മാര്‍ക്ക് ബൗച്ചര്‍ മുഖ്യ പരിശീലകന്‍
1 min readമുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. ട്വന്റി 20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബൗച്ചര്‍ മുഖ്യപരിശീലകനായത്. ദക്ഷിണാഫ്രിക്കയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ചത് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച ബൗച്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ബൗച്ചര്‍. ടെസ്റ്റില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഇപ്പോഴും ബൗച്ചറുടെ കൈയ്യില്‍ ഭദ്രമാണ്.
2019-ലാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ടെസ്റ്റില്‍ 11 വിജയങ്ങളും ഏകദിനത്തില്‍ 12 ഉം ട്വന്റി 20യില്‍ 23 വിജയങ്ങളും ടീമിന് സമ്മാനിക്കാന്‍ ബൗച്ചറിന് സാധിച്ചു.
മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍ ഹെഡ്ഡായി മാറിയതോടെയാണ് ബൗച്ചറിന് അവസരം വന്നത്. സഹീര്‍ ഖാനെ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഡവലപ്‌മെന്റിന്റെ ഗ്ലോബല്‍ ഹെഡ്ഡാക്കുകയും ചെയ്തു.