റോ​ഡി​ലെ കു​ഴി​യി​ൽ വീണു മരണം; ​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

1 min read

Preview in new tab

കൊ​ച്ചി: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. റോ​ഡി​ലെ കു​ഴി​യി​ൽ​വീ​ണ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച​ത് ഞെ​ട്ട​ലു​ണ്ടാ​ക്കി. ഇ​ത്ത​രം അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന് ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ആലുവയിലെ കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മ​ര​ണത്തെ തുടര്‍ന്നാണ്‌ ഹൈക്കോടതിയുടെ പ്രതികരണം.

ര​ണ്ട് മാ​സ​ത്തി​നി​ടെ എ​ത്ര​പേ​ർ മ​രി​ച്ചു. കോ​ട​തി​ക്ക് നി​ശ​ബ്ദ​മാ​യി ഇ​രി​ക്കാ​നാ​വി​ല്ല. ഒ​രു കു​ഴി അ​ട​യ്ക്കാ​ൻ എ​ന്താ​ണി​ത്ര ബു​ദ്ധി​മു​ട്ട്. എ​ന്തി​നാ​ണ് പി​ഡ​ബ്ല്യൂ​ഡി എ​ൻ​ജി​നീ​യ​ർ​മാ​രെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ റോ​ഡ് അ​റ്റ​കൂ​റ്റ​പ്പ​ണി ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നീ​യ​ർ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മ​ര​ണം കു​ഴി​യി​ൽ​വീ​ണ​തു​കൊ​ണ്ടു മാ​ത്ര​മ​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഷു​ഗ​ർ ലെ​വ​ൽ കു​റ​വാ​യി​രു​ന്നെ​ന്ന് മ​ക​ൻ പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മ​രി​ച്ച​യാ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം.

മാ​റ​മ്പി​ള​ളി സ്വ​ദേ​ശി​യാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് (74) ഓ​ഗ​സ്റ്റ് 20 നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ സം​സാ​ര​ശേ​ഷി​യും ഓ​ർ​മ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് വ്യാ​ഴാ​ഴ്ച മ​ര​ണ​പ്പെ​ട്ട​ത്. മൂ​ന്നാ​ഴ്ച​യാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

Related posts:

Leave a Reply

Your email address will not be published.