മുഖ്യമന്ത്രിയും സംഘവും ഇന്ന് യൂറോപ്പിലേക്ക് ; വീഡിയോ, ഫോട്ടോ കവറേജിന് 3 ഏജൻസികൾ

1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഇന്ന് യൂറോപ്പിലേക്ക് യാത്രതിരിക്കും. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘം ഇന്ന് രാത്രിയോടെയാണ് പുറപ്പെടുക. പതിമൂന്നാം തിയതി വരെയാണ് സന്ദർശനം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ആളെ വയ്ക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ , ഫോട്ടോ കവറേജിനായി ചെലവിടുന്നത്. സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് ഏജൻസിയെ നൽകുന്നത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം. സംഘം യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും.

ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. ഡൽഹിലെത്തി അവിടുന്ന് ഫിൻലഡിലേക്കാണ് ആദ്യ യാത്ര. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സണ്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിദ്യാഭ്യാസ രീതി പഠിക്കുകയാണ് ലക്ഷ്യം

ഫിൻലഡിലെ ഐി മേഖലയും സംഘം നിരീക്ഷിക്കും. വ്യവസായ സ്ഥാപനങ്ങളും ഐടി കമ്പനികളുമാണ് സന്ദർശിക്കുന്നത്. ഇവ കൂടാതെ ടൂറിസം,ആയുർവേദ മേഖലകളില്‍യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകൾ നടത്തും. തുടർന്ന് സംഘം നോർവേയിലേക്ക് പോകും. ആശ്വാസം..!! എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍മാതൃകളും പരിചയപ്പെടും.നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കുക. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാൻ എന്നിവരും നോര്‍വേയില്‍ എത്തുന്നുണ്ട്‌. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആരോഗ്യ മേഖലയെ കുറിച്ചും പഠനങ്ങൾ നടത്തും. ഇവിടെക്കുള്ള യാത്രയിൽ ആരോഗ്യ മന്ത്രി വീണ ജോർജും ഒപ്പം ചേരും.

വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് കൂടുത പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മന്ത്രി പി.രാജീവും ഇംഗ്ലണ്ടിലെത്തുന്നുണ്ട്. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.വ്യവസായികളുടെ സംഗമം സഘടിപ്പിക്കും. 13 ന് മന്ത്രിസഭാ യോഗത്തിൽ ഒാണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുക്കും.

Related posts:

Leave a Reply

Your email address will not be published.