‘തട്ടിപ്പുകളില്‍ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ’? തല വയ്ക്കല്ലേയെന്ന് സുരേഷ് ഗോപി

1 min read

ആലപ്പുഴ: തട്ടിപ്പിന് ഇരയാകേണ്ടെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമെന്ന് സുരേഷ് ഗോപി. തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്‌നം. ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്നും സുരേഷ് ഗോപി ചോദിച്ചു. അധമ പ്രവര്‍ത്തനങ്ങളില്‍ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാല്‍ പ്രശ്‌നം തീരും. ജനങ്ങള്‍ സ്വയം തീരുമാനമെടുക്കണം. നേരത്തെയും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.