വിമാനത്തില്‍ പുകവലിച്ച യുവാവിനെതിരെ നടപടി.

1 min read


ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിച്ച യുവാവിന്റെ വിഡിയോയില്‍ പ്രതികരിച്ച് ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിഡിയോ മന്ത്രിയെയും വ്യോമയാനമന്ത്രാലയത്തെയും ടാഗ് ചെയ്ത് വീണ്ടും ട്വിറ്ററില്‍ കുത്തിപ്പൊക്കിയതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികള്‍ ഇനി ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എസ്ജി 706 വിമാനത്തിലാണ് സംഭവം. സോഷ്യല്‍മിഡിയ ഇന്‍ഫ്‌ളുവന്‍സറും ഗുഡ്ഗാവ് സ്വദേശിയുമായ ബോബി കതാരിയയാണ് വിമാനത്തിനകത്ത് സിഗരറ്റ് കത്തിച്ചത്. സോഷ്യല്‍മിഡിയയില്‍ വിഡിയോ പ്രചരിച്ചതിനുപിന്നാലെ ഇയാള്‍ക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ സ്‌പൈസ് ജെറ്റ് പരാതി നല്‍കിയിരുന്നു.

Investigating it. There will be no tolerance towards such hazardous behaviour: Civil Aviation Minister Jyotiradtiya Scindia on the viral video of a man smoking inside a fligh

Related posts:

Leave a Reply

Your email address will not be published.