ഇന്ത്യന്‍ സേനാ ഡോക്ടറെ ചൈന കൊലപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്

1 min read

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ജൂണിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേനാ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ക്കു പുറമേ ചൈനീസ് സൈനികരെയും ദീപക് പരിചരിച്ചിരുന്നു. ദീപക്കിനെ ബലമായി തടവില്‍ വച്ച് സ്വന്തം സൈനികരുടെ ജീവന്‍ രക്ഷിച്ചതിനു ശേഷമാണു ചൈന അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള 16 ബിഹാര്‍ സേനാസംഘത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രവികാന്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ‘ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. മുപ്പതോളം ഇന്ത്യന്‍ സേനാംഗങ്ങളെയാണു ദീപക് രക്ഷിച്ചത്. പിന്നാലെ ദീപക് ശത്രുവിന്റെ പിടിയിലായി.

ദീപക്കിനു മരണാനന്തര ബഹുമതിയായി വീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രേഖ കഴിഞ്ഞ മേയില്‍ സേനയില്‍ ചേര്‍ന്നു. ഒരിക്കലെങ്കിലും ഗല്‍വാന്‍ സന്ദര്‍ശിക്കണമെന്നാണ് രേഖയുടെ ആഗ്രഹം.

Related posts:

Leave a Reply

Your email address will not be published.