കാനഡയിൽ വെടിവെയ്പ്പ്; ഇന്ത്യൻ വിദ്യാർഥി മരിച്ചു

1 min read

ടൊറന്റോ: കാനഡയിൽ തോക്കുധാരി നടത്തിയ കൂട്ടവെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. ഇതോടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 3 ആയി. കൊനെസ്റ്റോഗ കോളജ് വിദ്യാർഥിയും ഓട്ടമൊബീൽ വർക്ക് ഷോപ്പിൽ താൽക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‍വീന്ദർ സിങ്ങാണ് (28) മരിച്ചത്. പൊലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ്, വർക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീൽ അഷ്റഫ് എന്നിവരാണ് മരിച്ച മറ്റു 2 പേർ.

വെടിവയ്പു നടത്തിയ സീൻ പെട്രിയെ (40) പിന്നീട് പൊലീസ് ബലപ്രയോഗത്തിനിടെ വെടിവച്ചു കൊന്നു. ഇയാളും മുൻപ് ഇതേ വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

ദുബായിൽ ട്രക്ക് ഡ്രൈവറാണ് സത്‌വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ഗോഫണ്ട്മീ എന്ന കൂട്ടായ്മ മരിച്ച വിദ്യാർഥിക്കായി 35,000 ഡോളർ സമാഹരിച്ചു നൽകി.

Related posts:

Leave a Reply

Your email address will not be published.