രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ച
1 min readദില്ലി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ വീണ്ടും തകര്‍ന്നിരിക്കുകയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 80 രൂപ 38 പൈസയിലെത്തി. 42 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ 80 രൂപയ്ക്ക് താഴെയായി സേഫ് സോണ്‍ എന്ന നിലയിലായിരുന്നു രൂപ. എന്നാല്‍ അതിന് മുകളിലേക്ക് നീങ്ങിയതോടെ വലിയ തകര്‍ച്ചയാണ് നേരിട്ടത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെയാണ് ഇത്തരമൊരു തകര്‍ച്ച. ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളറിന്റെ മൂല്യമുള്ളത്.
e