കൊച്ചി പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്ക്
1 min read
കൊച്ചി: കൊച്ചി പുറംകടലിൽ വച്ച് മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചത്. ബേപ്പൂർ സ്വദേശി – അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത് .
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇടിച്ച കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു. മലേഷ്യൻ ചരക്ക് കപ്പൽ ആണ് ഇടിച്ചത് . ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പൊലീസ് നൽകുന്ന വിവരം.
ഇടിച്ചതിനു ശേഷം കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു . ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .