കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂര്‍ വരട്ടെ

1 min read

കോട്ടയം: പാലായില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്.കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ എന്ന ഫ്‌ലക്‌സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേര്‍ത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോര്‍ഡല്ലെന്നും പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തരൂര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഖാര്‍ഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പില്‍ മത്സരം മുറുകുകയാണ്. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികള്‍ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് നേതാക്കള്‍ ഖാര്‍ഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാര്‍ഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിന്റെ പ്രചാരണം.

അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി പ്രചരണത്തില്‍ സജീവമാണ് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും അദ്ദേഹം ഖാര്‍ഗെയ്‌ക്കൊപ്പം പ്രചാരണം നടത്തും.അതേസമയം ഗുജറാത്ത് അടക്കം പിസിസികള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നുണ്ടെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.