ബിഹാറില്‍ ‘പാകിസ്ഥാന്‍’ സൃഷ്ടിക്കരുത്; നിതീഷ് കുമാറിന് മുന്നറിയിപ്പ് നല്‍കി ബിജെപി
1 min readപട്‌ന: ബിഹാറില്‍ ‘പാകിസ്ഥാന്‍’ സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി. ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരായാണ് വിമര്‍ശനം. ബിഹാറില്‍ പാകിസ്ഥാന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നിതീഷിന് ആവശ്യമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാമെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് അഭിപ്രായപ്പെട്ടു. പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്.
‘എല്ലാ സ്‌കൂളിലും ഉറുദു അധ്യാപകരെ നിയമിക്കാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കം. ബിഹാര്‍ നിയമസഭയില്‍ ഉറുദു ഭാഷ അറിയുന്നവര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടോ? എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറു?ദു പരിഭാഷകരെ നിയമിക്കേണ്ടി വരുമോ? ബിഹാറിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ ദളിതരുടെയും പിന്നാക്ക വിഭാ?ഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. ബിഹാറില്‍ പാകിസ്ഥാന്‍ സൃഷ്ടിക്കരുത്, വേണമെങ്കില്‍ താങ്കള്‍ (നിതീഷ് കുമാര്‍) സ്വയം പാകിസ്ഥാനിലേക്ക് പോയ്‌ക്കോളൂ.’ നിഖില്‍ ആനന്ദ് പറഞ്ഞു.
പ്രചാരണം മാത്രമേ നടത്തുള്ളുവെന്നും പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ വേറൊന്നും ചെയ്യുന്നില്ലെന്നുമാണ് നിതീഷ് കുമാര്‍ കഴി!ഞ്ഞ ദിവസം ആരോപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ ബിഹാര്‍ ഉള്‍പ്പടെയുള്ള പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുമെന്നും നിതീഷ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഓ?ഗസ്റ്റിലാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.