ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീടിന് നേര്‍ക്ക് ആക്രമണം; കാറുകള്‍ അടിച്ചു തകര്‍ത്തു

1 min read

ന്യൂ ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീടിന് നേര്‍ക്ക് ആക്രമണം. കാറുകള്‍ ആക്രമിച്ചു തകര്‍ത്തു. സ്വാതി മലിവാള്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും തന്റെ അമ്മയും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതരായിട്ടുള്ള ആളുകള്‍ തന്റെ വീട്ടില്‍ കയറി അക്രമണം നടത്തി എന്നാണ് സ്വാതി മലിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്., ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്റെയും അമ്മയുടെയും കാറുകള്‍ അടിച്ചു തകര്‍ത്തു. തങ്ങള്‍ സുരക്ഷിതരല്ലെന്നും ദില്ലി പൊലീസില്‍ പരാതി നല്‍കുെമന്നും ഇത്തരത്തില്‍ എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

ദില്ലി വനിത കമ്മീഷന്‍ അധ്യക്ഷയായിട്ടുള്ള സ്വാതി മലിവാള്‍ വിവിധ കേസുകളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന വ്യക്തി കൂടിയാണ്. ഈ പശ്ചാത്തലത്തിലാണ് അവര്‍ക്ക് നേരെയുള്ള ആക്രമണം. ദില്ലിയില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും വിവിധ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ?ഗവര്‍ണര്‍ ദില്ലിയിലെ ക്രമസമാധാന നില നേരെയാക്കാന്‍ അല്‍പസമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് കെജ്!രിവാളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ദില്ലി പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കും.

Related posts:

Leave a Reply

Your email address will not be published.