പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഇതിന് മുന്‍പ് നടന്നത് 1997-ല്‍
1 min readന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1997ലാണ് ഇതിന് മുമ്പ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 23 അംഗങ്ങളില്‍ 12 പേരെയാണ് തെരഞ്ഞെടുക്കുക. ബാക്കി 11 അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദനന് മിസ്ത്രി പറഞ്ഞു. ദ്ധ്യക്ഷ സ്ഥാനത്തേക്ക് ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്. എഐസിസി കല്‍ക്കത്ത പ്ലീനറി സെഷനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിന് ശേഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ അംഗങ്ങളെ നിര്‍ദേശിക്കുന്ന രീതി തുടരുകയായിരുന്നു.
കോണ്‍ഗ്രസിനകത്തെ വിമത ഗ്രൂപ്പായ ജി 23 പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കവേയാണ് പുതിയ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ പേര് തന്നെയാണ് ചര്‍ച്ചകളില്‍ മുന്നില്‍. അശോക് ഗെഹ്ലോട്ടിന്റെ പേരും ചര്‍ച്ചകളിലുണ്ട്. അതേ സമയം ജി 23 നേതാക്കളായ ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ മത്സരിക്കാനുള്ള സാധ്യതയേറെയാണ്.