ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ; സംഭവം തൊടുപുഴയില്‍

1 min read

ഇടുക്കി: ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. അഞ്ചിരി പാലപ്പള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം മടിയന്തടം സ്വദേശി പുൽക്കുന്നേൽ കൃഷ്ണൻ എന്നിവരാണ് തൊടുപുഴയില്‍ പിടിയിലായത്. 25 ലക്ഷം രൂപയ്ക്ക് വിഗ്രഹങ്ങൾ വിൽക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പും വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ആണ് വി​ഗ്രഹവുമായി പ്രതികളെ പിടികൂടാനായത്. പ്രതികളിൽ നിന്ന് ഒരടി വീതം വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങൾ പിടിച്ചെടുത്തു. പ്രതിയായ ജോൺസണിന്റെ വീട്ടിൽ നിന്നാണ് ശിൽപങ്ങൾ കണ്ടെത്തിയത്.

Related posts:

Leave a Reply

Your email address will not be published.