രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ റെയിഡ്; നൂ​റോ​ളം പേ​ര്‍ അ​റ​സ്റ്റി​ല്‍

1 min read

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന എ​ന്‍​ഐ​എ റെ​യ്ഡി​ല്‍ നൂ​റോ​ളം പേ​ര്‍ അ​റ​സ്റ്റി​ല്‍. കേ​ര​ളമടക്കമുള്ള പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നേതാക്കള്‍ അറസ്റ്റിലായതെന്ന് എന്‍ഐഎ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്‍മാന്‍ ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്‍റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടമുള്ളവരാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായത്.

ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും നിരവധി പേർ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. തീ​വ്ര​വാ​ദ​ത്തി​ന് ധ​ന​സ​ഹാ​യം ചെ​യ്ത​വ​ര്‍, പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍, തീ​വ്ര​വാ​ദ​ത്തി​ലേ​യ്ക്ക് ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​തെ​ന്ന് എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​നെ​തി​രെ രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. മഞ്ചേരിയിൽ റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്. തീ​വ്ര​വാ​ദ​ത്തി​ന് പ​ണം ന​ല്‍​ക​ല്‍, പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ ന​ട​ത്ത​ല്‍, തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.