ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി 5 മരണം; 12 പേര്‍ക്കു പരുക്ക്
1 min readമുംബൈ: വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിലേക്ക് അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി 5 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. ബാന്ദ്ര-വര്‍ളി സീ ലിങ്ക് റോഡില്‍ ബുധനാഴ്ച വെളുപ്പിന് 3.30നാണ് ദുരന്തം.
വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സും മറ്റ് വാഹനങ്ങളും റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെ അതിവേഗത്തില്‍ പാഞ്ഞെത്തിയ മറ്റൊരു കാര്‍ ഇവര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ പാഞ്ഞെത്തുന്നതു കണ്ട് ചിലര്‍ ഓടിമാറാന്‍ ശ്രമിക്കുന്നതു ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നു മോദി ട്വീറ്റ് ചെയ്തു.