നദിയിലൂടെ ഫോണുകള്‍ ഒഴുകി; ബിഎസ്എഫ് പിടിച്ചെടുത്തു

1 min read

കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് നദിയിലൂടെ ഒഴുക്കി വിട്ട മൊബൈല്‍ ഫോണുകള്‍ അതിര്‍ത്തി രക്ഷാ സേന ( ബി എസ് എഫ് പിടിച്ചെടുത്തു. 317 മൊബൈല്‍ ഫോണുകളാണ് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഏകദേശം 38,83,000 രൂപയാണ് ഈ മൊബൈല്‍സ ഫോണുകളുടെ വില കണക്കാക്കിയിരിക്കുന്നത്.

പഗ്ല നദിയിലൂടെ ബംഗ്ലാദേശിലേക്ക് വാഴത്തണ്ടില്‍ കെട്ടി വെച്ച് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകള്‍ ആണ് ബി എസ് എഫ് പിടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ദക്ഷിണ ബംഗാള്‍ അതിര്‍ത്തിക്ക് കീഴിലുള്ള 70-ാം ബറ്റാലിയനിലെ സൈന്യം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

പാഗ്ല നദിയില്‍ വാഴത്തണ്ടില്‍ കെട്ടിയ ചില പ്ലാസ്റ്റിക് പാത്രങ്ങള്‍ ബംഗ്ലാദേശിലേക്ക് ഒഴുകുന്നത് അതിര്‍ത്തി ഔട്ട്പോസ്റ്റായ ലോധിയയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സൈനികര്‍ നദിയില്‍ നിന്ന് കണ്ടെയ്നറുകള്‍ കരക്കെത്തിക്കുകയും തുറന്ന് നോക്കുകയുമായിരുന്നു. നിയമ നടപടികള്‍ക്കായി ഫോണുകള്‍ ലോക്കല്‍ പോലീസിന് കൈമാറിയിരിക്കുകയാണ്.

അതേസമയം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് തടയാന്‍ അതിര്‍ത്തി സുരക്ഷാ സേന കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
കള്ളക്കടത്ത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ പിടിയിലാകുമെന്നും അവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും ബിഎസ്എഫ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ദുര്‍ഗാസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ ഡ്രോണുകള്‍ക്ക് നേരെ ബി എസ് എഫ് സൈനികര്‍ വെടിയുതിര്‍ത്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.