പൈതൃകസ്വത്തില്‍ കുട്ടിയ്ക്ക് അവകാശമുണ്ടാകില്ല; കേസ് ഒത്തുതീര്‍ക്കാന്‍ നല്‍കിയത് വന്‍ തുക

1 min read

മുംബൈ: ബിനോയ്‌ കോടിയേരിയുടെ പിതൃത്വ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നല്‍കിയത് വന്‍ തുക. 80 ലക്ഷം രൂപനല്‍കിയത് എന്ന് കോടതിയില്‍ കാണിച്ചെങ്കിലും വന്‍ തുകയാണ് നല്‍കിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ ബിനോയ് കോടിയേരിയുടെ സ്വത്തില്‍ ബിഹാര്‍ സ്വദേശിനിയുടെ കുട്ടിക്ക് ഭാവിയില്‍ അവകാശമുന്നയിക്കാനാവില്ല. ബലാത്സംഗക്കേസിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥയാണിത്. പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നും പരാമര്‍ശമുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ കാര്യങ്ങള്‍ക്കുവേണ്ടിയാണ് 80 ലക്ഷം രൂപനല്‍കിയത്. തിരുവനന്തപുരം കുറവന്‍കോണം കനറാബാങ്കിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്.

കോടതിയില്‍ 80 ലക്ഷമാണ് കാണിച്ചതെങ്കിലും വലിയ തുകയ്ക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്ന് യുവതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുട്ടിയുടെ പിതൃത്വം തിരിച്ചറിയാനായുള്ള ഡി.എന്‍.എ. ഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നത്.

11 വയസ്സുള്ള ആണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനുശേഷം ഡി.എന്‍.എ. ഫലത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാവില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.