അ​മ​രീ​ന്ദ​ര്‍ സിംഗും ബി​ജെ​പി​യി​ലേക്ക്; ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും

1 min read

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി​യി​ല്‍ ചേ​രും. ​അ​മ​രീ​ന്ദ​റി​ന്‍റെ പാ​ര്‍​ട്ടി​യാ​യ പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സും ബിജെപിയില്‍ ലയിക്കും. അമരീന്ദര്‍ ബി​ജെ​പി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​മ​രീ​ന്ദ​ര്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ലണ്ടനിൽ നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ചികിത്സയിൽ കഴിയുന്ന അമരീന്ദർ തിരിച്ചെത്തുന്നതോടെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള ലയനത്തെ ഏറെ പ്രതീക്ഷയോടെയാണ് ബി ജെ പി നോക്കി കാണുന്നത്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാപ്റ്റന്റെ സാന്നിധ്യം ഗുണകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.കാപ്റ്റനൊപ്പം നിരവധി മുൻ മന്ത്രിമാരും എം എൽ എമാരും ബി ജെ പിയുടെ ഭാഗമാകുന്നതോടെ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും പല കോട്ടകളിലും വലിയ അട്ടിമറി ഉണ്ടാക്കാൻ ആകുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സി​ലെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു അ​മ​രീ​ന്ദ​ര്‍ സിം​ഗ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച​ത്. പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ദു​വു​മാ​യി​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അ​മ​രീ​ന്ദ​ര്‍ രാ​ജി​വ​ച്ച​ത്.
പി​ന്നാ​ലെ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും അ​മ​രീ​ന്ദ​റി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നി​ല്ല. സ്വ​ന്തം ത​ട്ട​ക​മാ​യ പ​ട്യാ​ല​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും കെ​ട്ടി​വെ​ച്ച തു​ക പോ​ലും ക്യാ​പ്റ്റ​ന് ന​ഷ്ട​മാ​യി​രു​ന്നു.

Related posts:

Leave a Reply

Your email address will not be published.