ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരം നിലനിർത്തുമെന്ന് സർവ്വേ

1 min read

ഈ വർഷാവസാനം  നടക്കാനിരിക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പിൽ  ഗുജറാത്തിലും  ഹിമാചൽ പ്രദേശിലും ഭരണകക്ഷിയായ  ബിജെപി  ഭരണം നിലനിർത്തുമെന്ന  സർവ്വേ ഫലം പുറത്തുവന്നു. എ ബി സി സി വോട്ടൽ സർവ്വേയാണ് പുറത്ത് വന്നത്.തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്  സർവ്വേ പറയുന്നത്.

182 അംഗ  നിയമസഭയിൽ  135 -143  സീറ്റുകൾ ബിജെപിയും 36 മുതൽ 44 സീറ്റുകൾ വരെ കോൺഗ്രസ്സും നേടുമെന്നാണ് പ്രവചനം.  എന്നാൽ  ആം ആദ്മി പാർട്ടി   2 സീറ്റുകൾ നേടുകയും വോട്ടുവിഹിതം വർദ്ദിപ്പിക്കുമെന്ന തരത്തിലുള്ള  സർവ്വേഫലമാണ്  പുറത്തുവന്നത്. ഹിമാചൽപ്രദേശിലും  ബിജെപി അധികാരത്തിൽ  എത്തുമെന്നാണ് സർവ്വേ ഫലം. സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിക്ക്‌ 37 സീറ്റു മുതൽ 48 സീറ്റുകൾ വരെയും  കോൺഗ്രസിന് 21 സീറ്റ് മുതൽ 29 സീറ്റുകളും  ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം ഗുജറാത്തിൽ ബിജെപിക്കും കോൺഗ്രസിനും  വോട്ട് വിഹിതം  കുറയുകയും  ചെയ്യും.46 ദശാംശം  8  ശതമാനം  വോട്ടുകൾ ആയിരിക്കും ബിജെപി നേടുക. 2017 ൽ 49 ദശാംശം  1 ശതമാനമായിരുന്നു  ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസ്സിന് 32 ദശാംശം മൂന്ന് ശതമാന മായിരിക്കും വോട്ട് വിഹിതം. 2017 ൽ 44 ദശാംശം  4 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. 1995 മുതൽ തുടർച്ചയായി   ഏഴാം  തവണയാണ്  ബിജെപി അധികാരത്തിലേറുമെന്ന തരത്തിലുള്ള സർവ്വേ ഫലം വന്നിരിക്കുന്നത്.

ഈ വർഷം  അവസാനമാണ്  ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതേസമയം  ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ പറയുന്നത്. 37 മുതൽ 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നും  കോൺഗ്രസിന് 21 സീറ്റുകൾ മുതൽ  29 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേ പറയുന്നു. അധികാരത്തിലേറുമെങ്കിലും ബിജെപിക്ക് വോട്ട് കുറയുമെന്നും സർവ്വേ പറയുന്നുണ്ട്. 48 ദശാംശം  8 ശതമാനത്തിൽ നിന്ന്  രണ്ട് ശതമാനത്തിലേക്ക്  വോട്ട് വിഹിതം കുറയുമെന്നാണ് സർവ്വേ ഫലം.

 കോൺഗ്രസിന് 41 ദശാംശം  7 ശതമാനത്തിൽ നിന്ന് 37 ദശാംശം  9 ശതമാനമെന്ന നിലയിലേക്ക്  വോട്ട് വിഹിതം കുറയും.  എന്നാൽ ആം ആദ്മി പാർട്ടി പ്രചരണം ശക്തമായി നടത്തുന്നുണ്ട് എങ്കിലും 1  സീറ്റ് മാത്രമാണ്  ലഭിക്കാൻ  സാധ്യതയുള്ളതെന്നും  സർവ്വേ പറയുന്നുണ്ട്.
 ബീഹാർ മാന്ത്രികയിൽ  ഐക്യം വേണമെന്ന് ലാലുപ്രസാദ്  യാദവ്  ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ കോൺഗ്രസ്  അധ്യക്ഷ  സോണിയ  ഗാന്ധിയുമായി  നടത്തിയ കൂടിക്കാഴ്ചയിൽ  പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന നിലപാട്  നേതാക്കൾ വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ  നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനായി ബീഹാറിൽ ബിജെപിയെ  ഇല്ലാതാക്കിയ രീതിയിൽ  എല്ലാവരും ഒന്നിക്കണമെന്ന ആവശ്യമാണ്  ഇവർ മുന്നോട്ട് വെച്ചത്. അതേസമയം കോൺഗ്രസ്സ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല എന്നത്  ഈ ഘട്ടത്തിൽ കോൺഗ്രസ്സിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.