പോപ്പുലര്‍ ഫ്രണ്ടിനു രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് 873 ഉദ്യോഗസ്ഥരെന്നു എന്‍ഐഎ
1 min read| സംസ്ഥാന പോലീസിലെ തീവ്രവാദബന്ധം അത് എന്നും പോലീസ് മേധാവികള്‍ക്ക് തലവേദനയാണ്. കേരള പോലീസിലെ പച്ചവെളിച്ചം പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആണ് പോലീസ് രഹസ്യങ്ങള്‍ ചോര്‍ത്തി ചോര്‍ത്തി പോപ്പുലര്‍ഫ്രണ്ട് പോലുള്ള മതതീവ്രവാദ സംഘടനകള്‍ക്ക് കൈമാറുന്നത്. ഇതാണ് കേരളത്തിലെ പോലീസ് മേധാവികള്‍ക്ക് തലവേദനയാകുന്നത്.
ഇപ്പോള്‍ എന്‍ഐഎയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കേരള പോലീസ് മേധാവിയ്ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളതും കേരള പോലീസിലെ തീവ്രവാദ ബന്ധം തന്നെയാണ്. സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി നല്‍കിയ റിപ്പോർട്ട്.
സംസ്ഥാന പൊലീസിലെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് രഹസ്യങ്ങള്‍ മതതീവ്രവാദ സംഘടനയ്ക്ക് ചോര്‍ത്തി നല്‍കുന്നത്. സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു ഈ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്. ഇവര്‍ ഇപ്പോള്‍ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലാണ്.
പട്ടികയിലുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. . സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഇവർക്കെതിരെയുള്ളത്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
എന്‍ഐഎ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയിഡ് നടത്തുകയും കേന്ദ്ര സര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്യുന്നതിന് മുന്‍പ് തന്നെ കേരള പോലീസില്‍ നിന്നും ഒരു പിരിച്ചുവിടല്‍ നടന്നിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസര്‍ അനസിനെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡേറ്റാബേസിലുള്ള ആർഎസ്എഎസ്, ബിജെപി പ്രവർത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്കുകയാണ് അനസ് ചെയ്തത്.
ഇപ്പോള്‍ ഒരു അനസ് മാത്രമല്ല 900 ത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് പോപ്പുലര്‍ ഫ്രണ്ടിനു രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് എന്നാണ് എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതറിയുന്നത് കൊണ്ടാണ് എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് റെയിഡിന്റെ കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിടാതെ അര്‍ദ്ധരാത്രി തന്നെ റെയ്ഡ് നടത്തി നേതാക്കളെ കേരളത്തില്‍ നിന്നും പൊക്കുകയും രേഖകള്‍ പിടിച്ചടക്കുകയും ചെയ്തത്.