നാലടി വീതിയില്‍ കുഴിയെടുപ്പിച്ചത് മാലിന്യം നിക്ഷേപിക്കാനെന്ന പേരില്‍
1 min read
എറണാകുളം: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയിലെ ഇരയാക്കപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തത് ഇലന്തൂര്‍ സ്വദേശി ബേബി. മാലിന്യം നിക്ഷേപിക്കാന്‍ കുഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഭഗവല്‍ സിംഗ് ആണെന്ന് ബേബി പറഞ്ഞു. നാല് അടി വീതിയില്‍ സമചതുരത്തില്‍ കുഴിയെടുക്കണമെന്നാണ് ഭഗവല്‍ സിംഗ് ആവശ്യപ്പെട്ടത്. ആയിരം രൂപ പ്രതിഫലം തന്നു എന്നും ബേബി വെളിപ്പെടുത്തി. രണ്ടുദിവസം കൊണ്ടാണ് കുഴിയെടുത്തത്. കുഴിയെടുക്കാന്‍ എത്തുമ്പോള്‍ ഭഗവല്‍ സിംഗും ഭാര്യ ലൈലയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.
കടവന്ത്ര പൊലീസ് സ്റ്റേഷന് പരിധിയില്‍ എളംകുളത്തായിരുന്നു 52 കാരിയായ പത്മ താമസിച്ചിരുന്നത്. സെപ്തംബര്‍ 26 ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന എളംകുളം പള്ളിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് ലോട്ടറി വില്‍ക്കാനായി പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ച് വന്നില്ല. തുടര്‍ന്ന് പത്മയുടെ സഹോദരി പളനിയമ്മയാണ് പൊലീസില്‍ വിവരമറിയിച്ചത്. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പെണ്ണഗ്രാമത്തിനടുത്ത് ഏറപ്പെട്ടി സ്വദേശികളായിരുന്നു ഇവര്‍. പത്മയെ വിളിച്ച് കിട്ടാതായതോടെ പളനിയമ്മ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തിന് ഒടുവിലാണ് പത്മയും റോസ്ലിയും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.
ഇലന്തൂരില്‍ നടന്ന നരബലിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതിക്രൂര പീഡനങ്ങള്ക്കിരകളാക്കിയാണ് പത്മ, റോസിലി എന്നീ രണ്ട് സ്ത്രീകളെ ഭ?ഗവല്‍ സിം?ഗ്, ലൈല, ഷാഫി എന്നീ പ്രതികള്‍ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിടുകയാണ് ചെയ്യുന്നത്. ഇവരുടെ മാംസം പാകം ചെയ്ത് കഴിച്ചു എന്നും പ്രതികളിലൊരാളായ ലൈല ചോദ്യം ചെയ്യലിനിടയില്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.