തരൂര്‍ ട്രെയിനി അല്ല ട്രെയിനര്‍, കേരളത്തില്‍ നിന്നും കൂടുതല്‍ വോട്ട് തരൂരിന്: എം കെ രാഘവന്
1 min readതിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ മാത്രമാണ് വോട്ടെടുപ്പ് കേന്ദ്രമുള്ളത്. പൊതുതെരഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. കെപിസിസിയില്‍ വോട്ട് ചെയ്യാനെത്തിയ എം കെ രാഘവന് എംപി, ശശി തരൂര്‍ ട്രെയിനിയില്ല, ട്രെയിനറാണ് എന്ന് പ്രതികരിച്ച് തരൂരിനുള്ള പിന്തുണ ഒരിക്കല്‍കൂടി വ്യക്തമാക്കി. കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടും. അദ്ദേഹം ജയിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ ഇറങ്ങിയ എല്ലാവര്ക്കും പാരമ്പര്യം ഉണ്ട് എന്ന് മുന്‍ എം എല്‍ എ കെ എസ് ശബരിനാഥനും പറഞ്ഞു.തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ഥി ആണെന്ന് കെ മുരളീധരന് പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താന്‍ ഖാര്‍ഗെയെ ആഗ്രഹിക്കുന്നുവെന്നും മുരളീധരന് വ്യക്തമാക്കി.അതേ സമയം ട്രെയിനി, ട്രെയിനര്‍, ഗസ്റ്റ് ആര്‍ട്ടിസ്റ്റ്.. പല വിശേഷണം തനിക്ക് കിട്ടിയെന്നും ഓരോരുത്തര്‍ക്കും ഓരോ രീതിയാണെന്നും എല്ലാത്തിനും പ്രതികരിക്കാന്‍ ഇല്ലെന്നും വോട്ടെടുപ്പിന് കെപിസിസിയിലെത്തിയപ്പോള്‍ ശശി തരൂര്‍ പറഞ്ഞു.