‘കെഎസ്ആര്‍ടിസിസ്വിഫ്റ്റില്‍ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം’
1 min readതിരുവനന്തപുരം:കെ എസ് ആര്‍ ടി സി സ്വിഫ്റ്റില്‍ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോള്‍ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ നിന്നും മനസിലാക്കുന്നത്.ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി 116 ബസുകളും, സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടി സര്‍വ്വീസ് നടത്തുന്നത്.
ഇതിലേക്ക് വേണ്ടി 2 ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്. അവര്‍ക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവും, ഓഫുള്ള ദിവസം മറ്റു ക്രൂ അംഗങ്ങളെയുമാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 542 ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്ഥികയിലുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഉള്ളതും. ഇവരുടെ ഡ്യൂട്ടി അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കുന്നത് . അതിനാല്‍ ആവശ്യത്തിനുള്ള ജീവനക്കാരെ വെച്ചാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് നടത്തുന്നത്.
സര്‍വ്വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്ക് അകം തന്നെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം ഒരു ലക്ഷം രൂപയില്‍ അധികം ?ഗജരാജ സ്ലീപ്പര്‍ ബസുകള്‍ക്ക് വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ദിവസം വരെ യാത്രക്കാര്‍ക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുമ്പോഴും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.